---
title: "പാമ്പുരുത്തിയിൽ ഉത്തരമേഖലാ മെഗാ ദഫ് മത്സരം ശനിയാഴ്ച"
english_title: "Pamburuthy Mega Duff Competition Saturday CH Ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383229/pamburuthy-mega-duff-competition-saturday"
published_at: "2026-09-18T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacb538859e7_IMG-20191107-WA0206.jpg"
keywords: ["Kannur News", "Kambil News", "Duff Competition News", "Kerala News"]
---

# പാമ്പുരുത്തിയിൽ ഉത്തരമേഖലാ മെഗാ ദഫ് മത്സരം ശനിയാഴ്ച

> **Lead Summary:** **കമ്പിൽ:** പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെയും പാമ്പുരുത്തി-സൗദി കെഎംസിസിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ മെഗാ ദഫ് മത്സരം ശനിയാഴ്ച വൈകുന്നേരം 6.30ന് പാമ്പുരുത്തി സി എച്ച് ഗ്രൗണ്ടിൽ നടക്കും.

## Article Content

**കമ്പിൽ:** പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെയും പാമ്പുരുത്തി-സൗദി കെഎംസിസിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ മെഗാ ദഫ് മത്സരം ശനിയാഴ്ച വൈകുന്നേരം 6.30ന് പാമ്പുരുത്തി സി എച്ച് ഗ്രൗണ്ടിൽ നടക്കും.

മലബാറിലെ പ്രമുഖരായ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പ് നിയോജകമണ്ഡലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ ഷിനാജ് വിതരണം ചെയ്യും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മത്സരത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383229/pamburuthy-mega-duff-competition-saturday)