---
title: "കളഞ്ഞു കിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥനു തിരിച്ചു നൽകിയ ഓട്ടോഡ്രൈവറെ അനുമോദിച്ചു"
english_title: "Congratulations to the auto driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38322/congratulations-to-the-auto-driver"
published_at: "2022-04-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ec857c8164_vac.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥനു തിരിച്ചു നൽകിയ ഓട്ടോഡ്രൈവറെ അനുമോദിച്ചു

> **Lead Summary:** വഴിയിൽ കളഞ്ഞുകിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചു കൊടുത്ത് മാതൃക കാട്ടിയ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു ഏരിയാ കമ്മിറ്റി അംഗവുമായ എം എ സലീമിനെ യൂണിയൻ ഏരിയ കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു.

## Article Content

വഴിയിൽ കളഞ്ഞുകിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചു കൊടുത്ത് മാതൃക കാട്ടിയ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു ഏരിയാ കമ്മിറ്റി അംഗവുമായ എം എ സലീമിനെ യൂണിയൻ ഏരിയ കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു.

പിലാത്തറ പാട്യം മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സിഐടിയു എരിയാ പ്രസിഡണ്ട് ഐ വി ശിവരാമൻ ഉപഹാരം നല്കി. സി എം വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൺ ഏരിയാ സെക്രട്ടറി എം ഗോപാലകൃഷ്ണൻ സ്വാഗതം, പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം ടി വി മഹേന്ദ്രകുമാർ, ഏരിയാ വൈസ് പ്രസിഡണ്ട് എം രവിന്ദ്രൻ ട്രഷറർ മനോജ് കൈപ്രത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38322/congratulations-to-the-auto-driver)