---
title: "അഞ്ച് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് മെയ് 17ന്"
english_title: "election in district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38318/election-in-district"
published_at: "2022-04-19T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ec390e8d4d_vac.jpg"
keywords: []
---

# അഞ്ച് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് മെയ് 17ന്

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് പത്ത് കക്കാട്, പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് 9 മുതിയലം, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് തെക്കേകുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് നീര്‍വ്വേലി എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

## Article Content

**കണ്ണൂർ: **ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് പത്ത് കക്കാട്, പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് 9 മുതിയലം, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് തെക്കേകുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് നീര്‍വ്വേലി എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

ഇതില്‍ നീര്‍വ്വേലി ജനറലും ബാക്കി നാലും സ്ത്രീ സംവരണവുമാണ്. തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രില്‍ 13ന് നിലവില്‍ വന്നു. ഏപ്രില്‍ 20നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 27നാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 28ന്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30ന്. മെയ് 17ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണല്‍ മെയ് 18ന്. ഇതു സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ബീനയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വരണാധികാരികള്‍, ഉപവരണാധികാരികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38318/election-in-district)