---
title: "ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി"
english_title: "Complaint that the land of a disabled old man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38313/complaint-that-the-land-of-a-disabled-old-man"
published_at: "2022-04-19T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ebf033ccec_,.jpg"
keywords: []
---

# ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി

> **Lead Summary:** **ചെറുപുഴ : **ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി.തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തെ പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടിയാണ് സ്ഥലം കയ്യേറിയതെന്നാണ് പരാതി.

## Article Content

**ചെറുപുഴ : **ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി.തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തെ പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടിയാണ് സ്ഥലം കയ്യേറിയതെന്നാണ് പരാതി.

ഇതുസംബന്ധിച്ച് സ്ഥലം ഉടമ വെള്ളിയോപ്പള്ളിയിൽ ചാക്കോ ചെറുപുഴ പൊലീസിൽ പരാതി നൽകി. 80 വയസ്സുകാരനായ ചാക്കോയും ഭാര്യ അമ്മിണിയും താമസിക്കുന്ന പുരയിടത്തിന്റെ പുഴയോടുചേർന്ന് കിടക്കുന്ന സ്ഥലം, ഉടമയുടെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി.

സ്ഥലം കയ്യേറി അപ്രോച്ച് റോഡിന്റെ നിർമാണം നടക്കുന്ന വിവരം ചാക്കോയുടെ സഹോദരൻ ജോസാണ് ആദ്യം അറിഞ്ഞത്. ഇതേത്തുടർന്ന് ചാക്കോ പരാതിയുമായി ചെറുപുഴ പൊലീസിനെ സമീപിച്ചു.

പൊലീസിന്റെ നിർദേശപ്രകാരം പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചു. ഇക്കാര്യം ചാക്കോ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ സ്ഥലം സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38313/complaint-that-the-land-of-a-disabled-old-man)