---
title: "റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ"
english_title: "Reporter Channel MD Anto Augustin Arrested In Abkari Case Liquor Seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383048/reporter-channel-md-anto-augustin-arrested-abkari-case-kochi"
published_at: "2026-09-17T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab668c872ac_IMG-20191107-WA0074.jpeg"
keywords: ["Anto Augustin Arrest", "Reporter TV News", "Abkari Case News", "Kerala News"]
---

# റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. അബ്കാരി കേസിലാണ് നടപടി. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് എക്സൈസ് സംഘം ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.

## Article Content

**കൊച്ചി: **റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. അബ്കാരി കേസിലാണ് നടപടി. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് എക്സൈസ് സംഘം ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.

പുലർച്ചെ രണ്ടരയോടെ നാല് ജീപ്പുകളിലായി എക്സൈസ് സംഘം ഓഫീസിലേക്ക് എത്തിയെന്നാണ് വിവരം. രാവിലെ അഞ്ചരയോടെ അറസ്റ്റ് രേഖപ്പെടുത്തി. നാടകീയ രംഗങ്ങളാണ് ഓഫീസിൽ അരങ്ങേറിയത്.

വീട്ടിൽ നിന്ന് 67 ലിറ്റർ വിദേശമദ്യം കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383048/reporter-channel-md-anto-augustin-arrested-abkari-case-kochi)