---
title: "ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദസംഗമം; തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബ് സംഗമം സെപ്റ്റംബർ 18ന്"
english_title: "Thaliparamba Online Press Club Friendship Meet On September 18 At Tapsco Hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383045/thaliparamba-online-press-club-friendship-meet-september-18"
published_at: "2026-09-17T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab6548f27e6_simple-card.jpg"
keywords: ["Thaliparamba News", "Online Press Club News", "Kannur News", "Press Meet News"]
---

# ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദസംഗമം; തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബ് സംഗമം സെപ്റ്റംബർ 18ന്

> **Lead Summary:** **തളിപ്പറമ്പ്: **ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ സൗഹൃദസംഗമം സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് ഏഴാംമൈൽ ടാപ്സ്കോ ഹാളിൽ നടക്കും.

## Article Content

**തളിപ്പറമ്പ്: **ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ സൗഹൃദസംഗമം സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് ഏഴാംമൈൽ ടാപ്സ്കോ ഹാളിൽ നടക്കും.

സൂര്യ സിൽക്സിന് സമീപം കൂവോട് റോഡിലാണ് പരിപാടി.തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുബൈർ സൂപ്പർ വിഷൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി സുമേഷ് മുഖ്യാതിഥിയാകും.

സൗഹൃദസംഗമത്തിന്റെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ഡിവൈഎസ്പി ടി.പി സുമേഷ് നിർവഹിക്കും.ഭാരതീയ ന്യായ സംഹിത (BNS) എന്ന വിഷയത്തിൽ റിട്ട. സബ് ഇൻസ്പെക്ടർ സി. തമ്പാൻ ക്ലാസ് നയിക്കും.

ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് നിലവിലെ നിയമവ്യവസ്ഥകളെക്കുറിച്ച് കൂടുതൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ മാസ്റ്റർ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ദിവാകരൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണൻ,

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പുല്ലായിക്കൊടി ചന്ദ്രൻ, കെ. മുഹമ്മദ് ബഷീർ, പി.സി നസീർ, മറ്റ് വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ.പി സുബൈർ എന്നിവർ വിശിഷ്ടാതിഥികളാകും.

മഹ്മൂദ് അള്ളാംകുളം, ടി. ജനാർദ്ദനൻ, പി. മുഹമ്മദ് ഇക്ബാൽ, കെ. സന്തോഷ്, എ.പി ഗംഗാധരൻ, വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, എം.വി മനോഹരൻ, ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383045/thaliparamba-online-press-club-friendship-meet-september-18)