---
title: "യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്:പരാതി ലഭിച്ചാൽ നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്"
english_title: "The use of a private vehicle as a taxi for Yechury"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38293/the-use-of-a-private-vehicle-as-a-taxi-for-yechury"
published_at: "2022-04-19T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e9addd7a57_vac.jpg"
keywords: []
---

# യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്:പരാതി ലഭിച്ചാൽ നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** **കണ്ണൂര്‍: **പാര്‍ട്ടി കോണ്‍​ഗ്രസില്‍ പങ്കെടുക്കാന്‍ വന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്സിയായി ഉപയോ​ഗിച്ചത് തെറ്റെന്ന് മോട്ടോര്‍ വാഹന വകുപ്പ്.നടപടി നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാല്‍‌ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ വ്യക്തമാക്കി.

## Article Content

**കണ്ണൂര്‍: **പാര്‍ട്ടി കോണ്‍​ഗ്രസില്‍ പങ്കെടുക്കാന്‍ വന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്സിയായി ഉപയോ​ഗിച്ചത് തെറ്റെന്ന് മോട്ടോര്‍ വാഹന വകുപ്പ്.നടപടി നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാല്‍‌ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ വ്യക്തമാക്കി.

യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന് ബിജെപി ആരോപണവുമായി വന്നതോടെയാണ് വിവാദമുയര്‍ന്നത്.ട്രാവല്‍ ഏജന്‍സി വഴിയെടുത്ത കാറാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാഹനങ്ങള്‍ വാടകക്കെടുക്കാറുണ്ട്.പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറ്റം കണ്ടെത്താനില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു ആരോപണം ബിജെപി ഉന്നയിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു. യെച്ചൂരി ഉപയോഗിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

എന്നാല്‍ ബിജെപിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കാര്‍ ഉടമ നാദാപുരം സ്വദേശി സിദ്ധിഖ് പുത്തന്‍പുരയില്‍ പറഞ്ഞു. പവിത്രന്‍ എന്നൊരാള്‍ക്ക് റെന്റ് എ കാര്‍ വ്യവസ്ഥയിലാണ് വാഹനം വിട്ടുനല്‍കിയത്.മുന്‍പും ഇയാള്‍ക്ക് ഇത്തരത്തില്‍ വാഹനം കൈമാറിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന ആരോപണങ്ങളും സിദ്ധിഖ് തള്ളി. താന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്. ആ നിലക്കുള്ള ചില രാഷ്ട്രീയ കേസുകള്‍ നേരത്തെ തന്റെ പേരിലുണ്ടായിരുന്നുവെന്നും സിദ്ധിഖ് സമ്മതിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38293/the-use-of-a-private-vehicle-as-a-taxi-for-yechury)