---
title: "മഹിളാ കോൺഗ്രസ് നിയോജക മണ്ഡലംതല കൺവെൻഷൻ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു"
english_title: "Mahila Congress Constituency Convention District Level Inauguration Held In Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382802/mahila-congress-convention-district-inauguration-kannur-t-siddique"
published_at: "2026-09-15T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9557c99df4_simple-card.jpg"
keywords: ["Kannur News", "Mahila Congress News", "Congress News", "T Siddique News"]
---

# മഹിളാ കോൺഗ്രസ് നിയോജക മണ്ഡലംതല കൺവെൻഷൻ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു

> **Lead Summary:** **കണ്ണൂർ:** മഹിളാ കോൺഗ്രസ് നിയോജക മണ്ഡലംതല കൺവെൻഷൻ ആഹ്വാൻ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഡിസിസിയിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** മഹിളാ കോൺഗ്രസ് നിയോജക മണ്ഡലംതല കൺവെൻഷൻ ആഹ്വാൻ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഡിസിസിയിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ പോഷക സംഘടനയാണ് മഹിളാ കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു.

മഹിളാ കോൺഗ്രസ് കൂടുതൽ സജീവമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മഹിളാ കോൺഗ്രസ് സ്ഥാപക ദിനത്തിൽ നടന്ന യോഗം കേക്ക് മുറിച്ച് ആഘോഷിച്ചു. ക്ഷമ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.വി. പുരുഷോത്തമൻ, ഡിസിസി സെക്രട്ടറി രജിത് നാറാത്ത്, സംസ്ഥാന സെക്രട്ടറിമാരായ ഇ പി ശ്യാമള, ടി സി പ്രിയ, നസീമ ഖാദർ, ജില്ലാ ഭാരവാഹികളായ പുഷ്പലത കെ എൻ, ഷർമിള എ, ബ്ലോക്ക് പ്രസിഡന്റുമാരായ പദ്മജ എൻ പി, അജിത ശ്രീനിവാസ്, ഉഷ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382802/mahila-congress-convention-district-inauguration-kannur-t-siddique)