---
title: "ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; രണ്ടുപേർക്ക് പരുക്ക്  "
english_title: "Four Of Family Killed As Refrigerator Explodes In Belagavi Karnataka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382746/belagavi-fridge-explosion-four-killed-family-fire-accident"
published_at: "2026-09-15T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90edaa2b7c_IMG-20191107-WA0074.jpeg"
keywords: ["Karnataka News", "Belagavi News", "Fire Accident"]
---

# ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; രണ്ടുപേർക്ക് പരുക്ക്  

> **Lead Summary:** **ബെലഗാവി:** കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ബെലഗാവി ചാവട് ഗല്ലിയിൽ ഇന്നലെ രാത്രിയാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**ബെലഗാവി:** കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ബെലഗാവി ചാവട് ഗല്ലിയിൽ ഇന്നലെ രാത്രിയാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. തീജ്വാലകൾ അതിവേഗം കെട്ടിടത്തിനുള്ളിൽ പടർന്നുപിടിക്കുകയും അവിടെയുണ്ടായിരുന്നവർ അകത്ത് കുടുങ്ങുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മാർക്കറ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382746/belagavi-fridge-explosion-four-killed-family-fire-accident)