---
title: "മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന് കണ്ണൂരിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം"
english_title: "Muslim League District Committee Reception For Minister VE Abdul Gafoor In Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382618/muslim-league-reception-for-minister-abdul-gafoor-kannur"
published_at: "2026-09-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa802cc4b75a_simple-card-Recovered.jpg"
keywords: ["Kannur News", "Muslim League News", "Kerala Minister News"]
---

# മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന് കണ്ണൂരിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം

> **Lead Summary:** **കണ്ണൂർ: **കേരള സംസ്ഥാന മന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**കണ്ണൂർ: **കേരള സംസ്ഥാന മന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി മന്ത്രിയെ ഷാൾ അണിയിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. എസ്. മുഹമ്മദ്, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കെ.കെ. ഷിനാജ്, ഷജീർ ഇഖ്ബാൽ, ഷബീർ എടയന്നൂർ, അഡ്വ. യൂനസ് പടന്നോട്, കെ.പി. റംഷാദ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം.എ. കരീം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382618/muslim-league-reception-for-minister-abdul-gafoor-kannur)