---
title: "എ.പത്മനാഭൻ രചിച്ച നിലാവിന് സമർപ്പിക്കുന്നു കവിതാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "A Padmanabhan Poetry Collection Nilavinu Samarpikkunnu Released At Dharmasala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382518/nilavinu-samarpikkunnu-poetry-book-release-dharmasala"
published_at: "2026-09-14T09:26:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa770707967a_simple-card.jpg"
keywords: ["Dharmasala News", "Book Release News", "Kannur News"]
---

# എ.പത്മനാഭൻ രചിച്ച നിലാവിന് സമർപ്പിക്കുന്നു കവിതാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** **ധർമ്മശാല:** എ.പത്മനാഭൻ രചിച്ച നിലാവിന് സമർപ്പിക്കുന്നു കവിതാ സമാഹാരത്തിന്റെ പ്രകാശനം ധർമ്മശാല കൽക്കോ ഹാളിൽ നടന്നു.അഡ്വക്കേറ്റ് കെ.ജെ. ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സദസ്യർ മുഴുവൻ പ്രകാശന ചടങ്ങിൽ ഭാഗവാക്കായി.

## Article Content

**ധർമ്മശാല:** എ.പത്മനാഭൻ രചിച്ച നിലാവിന് സമർപ്പിക്കുന്നു കവിതാ സമാഹാരത്തിന്റെ പ്രകാശനം ധർമ്മശാല കൽക്കോ ഹാളിൽ നടന്നു.അഡ്വക്കേറ്റ് കെ.ജെ. ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സദസ്യർ മുഴുവൻ പ്രകാശന ചടങ്ങിൽ ഭാഗവാക്കായി.

ഡോ. പ്രിയാ വർഗ്ഗീസ് പുസ്തക പരിചയം നടത്തി സംസാരിച്ചു. സമാഹാരത്തിലുള്ള ഓരോ കവിതകളും ഒരു പുതിയ ഭാഷയ്ക്ക് രൂപം നൽകുന്നതായി പുസ്തകത്തെ വിലയിരുത്തി ഡോ. പ്രിയ വിലയിരുത്തി.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശ്രീമതി ആർ. ബബിത കുമാരി, പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ് നാരായണൻ കാവുമ്പായി, മുരളി കടമ്പേരി, എ.ആർ. പ്രസാദ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖല പ്രസിഡന്റ് എം.വി. ജനാർദ്ദനൻ മാസ്റ്റർ സമാഹാരത്തിലെ കവിതകൾ ആലപിച്ചു.എ. പത്മനാഭൻ മറുമൊഴി നൽകി സംസാരിച്ചു.

തളിപ്പറമ്പ് സർസയ്യിദ് കോളേജ് എസ്.എഫ്.ഐ കൂട്ടായ്മ ക്ലാസാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്.തുടർന്ന് സി.കുട്ടപ്പൻ അനുസ്മരണവും ക്ലാസിന്റെ കുടുംബ സംഗമവും വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382518/nilavinu-samarpikkunnu-poetry-book-release-dharmasala)