---
title: "ടി.ടി.കെ ദേവസ്വം വിഷയത്തിലെ ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ദുഷ്ചെയ്തികൾക്കുള്ള തിരിച്ചടിയെന്ന് ബി.ജെ.പി"
english_title: "High Court Verdict In TTK Devaswom Issue Is Setback For CPM Says BJP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382414/ttk-devaswom-high-court-verdict-setback-for-cpm-says-bjp"
published_at: "2026-09-13T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6352884f4f_simple-card.jpg"
keywords: ["Taliparamba News", "BJP News", "TTK Devaswom News"]
---

# ടി.ടി.കെ ദേവസ്വം വിഷയത്തിലെ ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ദുഷ്ചെയ്തികൾക്കുള്ള തിരിച്ചടിയെന്ന് ബി.ജെ.പി

> **Lead Summary:** **തളിപ്പറമ്പ്: **ടി.ടി.കെ. ദേവസ്വം വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സി.പി.എമ്മിന്റെ ദുഷ്ചെയ്തികൾക്കുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രസ്താവനയിൽ ആരോപിച്ചു.

## Article Content

**തളിപ്പറമ്പ്: **ടി.ടി.കെ. ദേവസ്വം വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സി.പി.എമ്മിന്റെ ദുഷ്ചെയ്തികൾക്കുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രസ്താവനയിൽ ആരോപിച്ചു.

സി.പി.എം. പ്രവർത്തകനും ദേവസ്വം ഭരണസമിതിയിലെ സർക്കാർ നോമിനിയുമായ കെ.വി. കൃഷ്ണൻ നൽകിയ പരാതി അടിസ്ഥാനമാക്കി ടി.ടി.കെ. ദേവസ്വം പ്രസിഡന്റായിരുന്ന കെ.പി. നാരായണൻ നമ്പൂതിരിയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ടി.സി. ബിജു ഉത്തരവിറക്കിയെന്നാണ് ഗംഗാധരന്റെ ആരോപണം.

തുടർന്നുണ്ടായ നടപടികൾ ഹൈക്കോടതി സമ്പൂർണ്ണമായി റദ്ദാക്കിയ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതി വിധിയെന്നും ഗംഗാധരൻ ആരോപിച്ചു.

ദുരാരോപണങ്ങൾ ഉന്നയിച്ച് കീഴ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ടുകൾ ശേഖരിച്ച് ക്ഷേത്ര ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ക്ഷേത്രഭരണം പ്രതിസന്ധിയിലാക്കാനും ശ്രമിക്കുന്നതായി ആരോപണമുള്ള നടപടികളെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണം. ടി.സി. ബിജുവിനെതിരെ ദേവസ്വം വകുപ്പിന് ലഭിച്ചിട്ടുള്ള പരാതികളിലും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എ.പി. ഗംഗാധരൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382414/ttk-devaswom-high-court-verdict-setback-for-cpm-says-bjp)