---
title: "കണ്ണൂർ ജില്ലാ ടീമിനെ അൽയസഹ് നയിക്കും; സബ് ജൂനിയർ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തയ്യാറെടുപ്പ് തുടങ്ങി"
english_title: "Kannur District Team Captain Alyasah Sub Junior State Football Championship Kozhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382232/kannur-district-team-captain-alyasah-sub-junior-football-championship"
published_at: "2026-09-11T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa41e8c08ce6_simple-card-Recovered.jpg"
keywords: ["Kannur News", "Football News", "Thaliparamba News"]
---

# കണ്ണൂർ ജില്ലാ ടീമിനെ അൽയസഹ് നയിക്കും; സബ് ജൂനിയർ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തയ്യാറെടുപ്പ് തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ്: **കോഴിക്കോട് നടക്കുന്ന സബ് ജൂനിയർ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ മുഹമ്മദ് അൽയസഹ് നയിക്കും. ജില്ലാ ടീമിന്റെ ക്യാപ്റ്റനായാണ് അൽയസഹ് മൈതാനത്തിറങ്ങുന്നത്.

## Article Content

**തളിപ്പറമ്പ്: **കോഴിക്കോട് നടക്കുന്ന സബ് ജൂനിയർ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ മുഹമ്മദ് അൽയസഹ് നയിക്കും. ജില്ലാ ടീമിന്റെ ക്യാപ്റ്റനായാണ് അൽയസഹ് മൈതാനത്തിറങ്ങുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി റോയൽ ഫുട്ബോൾ അക്കാദമി കോച്ച് ഷിബുവിന്റെ കീഴിൽ പരിശീലനം നടത്തുന്ന അൽയസഹ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഷഫീഖിന്റെയും ഹസ്ബിയയുടെയും മകനാണ്.

തൃശൂർ കുന്നംകുളം GVHSS സ്പോർട്സ് ഡിവിഷനിലെ വിദ്യാർഥിയായ അൽയസഹിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ടീമിന് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382232/kannur-district-team-captain-alyasah-sub-junior-football-championship)