---
title: "പാറാട്, വടക്കാഞ്ചേരി മേഖലകളിൽ മുസ്ലീം ലീഗ് കൊടിമരങ്ങൾ തകർത്തു"
english_title: "Muslim League Flag Poles Destroyed In Thaliparamba Complaint Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382210/muslim-league-flag-poles-destroyed-thaliparamba-parad-vadakkanchery"
published_at: "2026-09-11T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3fa31bebed_simple-card-Recovered.jpg"
keywords: ["Thaliparamba News", "Kannur News", "Muslim League News"]
---

# പാറാട്, വടക്കാഞ്ചേരി മേഖലകളിൽ മുസ്ലീം ലീഗ് കൊടിമരങ്ങൾ തകർത്തു

> **Lead Summary:** **തളിപ്പറമ്പ്: **പാറാട്, വടക്കാഞ്ചേരി പ്രദേശങ്ങളിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. മുസ്ലീം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **പാറാട്, വടക്കാഞ്ചേരി പ്രദേശങ്ങളിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. മുസ്ലീം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

വടക്കാഞ്ചേരി ശാഖാ കമ്മിറ്റി പാറാട്, വടക്കാഞ്ചേരി പ്രദേശങ്ങളിൽ ഇരുമ്പ് പൈപ്പിൽ സ്ഥാപിച്ച കൊടിമരങ്ങളാണ് തകർത്തത്.സംഭവത്തിൽ മുസ്ലീം ലീഗ് വടക്കാഞ്ചേരി ശാഖാ സെക്രട്ടറി എം.കെ. അബ്ദുൾ ലത്തീഫ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി കെ.പി. മുജീബ് റഹ്മാൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷൗക്കത്തലി, ജനറൽ സെക്രട്ടറി നാസർ പന്നിയൂർ, ടി.കെ. ആരിഫ്, മുസ്തഫ കുറ്റിക്കോൽ, എം.കെ. അബ്ദുൾ ലത്തീഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുൾ ലത്തീഫ് എന്നിവർ തകർക്കപ്പെട്ട കൊടിമരങ്ങൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382210/muslim-league-flag-poles-destroyed-thaliparamba-parad-vadakkanchery)