---
title: "കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചാര്യ വിനോബ ഭാവെ ജയന്തി ആചരിച്ചു"
english_title: "Vinoba Bhave Jayanti Observed In Kannur Says MP Mathai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382208/vinoba-bhave-jayanti-observed-kannur-mp-mathai"
published_at: "2026-09-11T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3f825a1d07_IMG-20191107-WA0088.jpg"
keywords: ["Kannur News", "Kerala News", "Vinoba Bhave"]
---

# കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചാര്യ വിനോബ ഭാവെ ജയന്തി ആചരിച്ചു

> **Lead Summary:** **കണ്ണൂർ: **ഭൂമിയും മണ്ണും വായുവും ലോകത്തിന്റെതാണെന്നും അത് മാനവരാശിക്ക് അവകാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തിയ മഹാനുഭാവനാണ് വിനോബ ഭാവെ എന്ന് പ്രമുഖ ഗാന്ധിയൻ ചിന്തകൻ എം.പി. മത്തായി പറഞ്ഞു.

## Article Content

**കണ്ണൂർ: **ഭൂമിയും മണ്ണും വായുവും ലോകത്തിന്റെതാണെന്നും അത് മാനവരാശിക്ക് അവകാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തിയ മഹാനുഭാവനാണ് വിനോബ ഭാവെ എന്ന് പ്രമുഖ ഗാന്ധിയൻ ചിന്തകൻ എം.പി. മത്തായി പറഞ്ഞു.

കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സെന്റിനറി മെമോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആചാര്യ വിനോബ ഭാവെ ജയന്തി ആചരണ സമ്മേളനം മഹാത്മ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണം പോലുള്ള പദ്ധതികൾക്ക് പ്രചോദനമായത് വിനോബ ഭാവെയുടെ ദർശനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. സപര്യ ഭൂമിസേവാ പുരസ്കാരം നേടിയ സി. സുനിൽ കുമാറിന് ഡോ. എം.പി. മത്തായി മൊമെന്റോ നൽകി ആദരിച്ചു.

സർവോദയ മണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജൻ തീയറത്ത്, ഇ.എ. ബാലൻ, സി. സുനിൽകുമാർ, മാത്യു എം. കണ്ടത്തിൽ, പി.വി. നരേന്ദ്രൻ, പി.കെ. പ്രേമരാജൻ, മോഹനൻ പൊന്നമ്പേത്ത്, എം.ടി. ജിനരാജൻ, ദിനു മൊട്ടമ്മൽ, കെ.വി. രാഘവൻ, അഡ്വ. ടി.വി. നാരായണൻ, കെ. ഹരീന്ദ്രൻ, കെ. ജനാർദനൻ, ഇ. ഗോപാലൻ, കെ. രാമചന്ദ്രൻ അടിയോടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382208/vinoba-bhave-jayanti-observed-kannur-mp-mathai)