---
title: "ഗാർഹിക പീഡനം: ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്"
english_title: "Case Against Husband And Family For Harassing Woman In Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382102/case-against-husband-family-harassing-woman-thaliparamba"
published_at: "2026-09-11T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38293da3fc_IMG-20191107-WA0085.jpg"
keywords: ["Kannur News", "Thaliparamba News", "Crime News"]
---

# ഗാർഹിക പീഡനം: ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തൃക്കരിപ്പൂർ സ്വദേശിനിയായ കെ വി വർഷ(25)യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് തളിപ്പറമ്പ് എൽഐസിയിൽ ഹയർ ഗ്രേഡ് ഓഫീസറായ കെ കെ അർജുൻ, അമ്മ ഇന്ദിര, സഹോദരൻ അഭിജിത്ത് അച്ഛൻ ഗംഗാധരൻ എന്നിവർക്കെതിരെയാണ് കേസ്.

2025 സെപ്റ്റംബർ 7ന് വിവാഹിതരായതിന് ശേഷം കുറുമാത്തൂരിലെ ഭർതൃവീട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഭർത്താവും ഭർതൃമാതാവും സഹോദരനും പിതാവും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും 15 പവൻ സ്വർണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382102/case-against-husband-family-harassing-woman-thaliparamba)