---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി"
english_title: "Devotee Mobile Phone Stolen At Thaliparamba Rajarajeswara Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382101/mobile-phone-stolen-rajarajeswara-temple-thaliparamba"
published_at: "2026-09-11T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa380b64a087_IMG-20191107-WA0085.jpg"
keywords: ["Thaliparamba News", "Kannur News", "Theft News"]
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി

> **Lead Summary:** **തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി.കാസർഗോഡ് സ്വദേശിയായ യുവാവിന്റെ 27,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്.

## Article Content

**തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷണം പോയി.കാസർഗോഡ് സ്വദേശിയായ യുവാവിന്റെ 27,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്.

ഇന്നലെ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് സംഭവം.ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ ആണ് നഷ്ടമായത്.

തിരികെ വന്നപ്പോൾ ഫോൺ കാണാതായതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382101/mobile-phone-stolen-rajarajeswara-temple-thaliparamba)