---
title: "യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്"
english_title: "Dowry Harassment Case Filed In Thaliparamba Police Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382099/dowry-harassment-case-thaliparamba-husband-booked"
published_at: "2026-09-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37f21c33ac_IMG-20191107-WA0079.jpg"
keywords: ["Kannur News", "Thaliparamba News", "Crime News"]
---

# യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുറുമാത്തൂർ കണ്ടത്തിൽ വളപ്പിൽ മുനവിറ കെ(28)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് മദ്രസയ്ക്ക് സമീപമുള്ള ഐസ മൻസിൽ ഹൗസിൽ റിയാസ് ടി(35)ക്കെതിരെയാണ് കേസ്.

2018 ജൂലൈ 15 മുതൽ 2026 ആഗസ്റ്റ് 21 വരെയുള്ള കാലയളവിൽ ഇരുവരുടെയും വീട്ടിൽ താമസിച്ചു വരുന്നതിനിടെ ഇയാൾ യുവതിയെ ശാരീരികവും മനസ്സികവുമായി പീഡിപ്പിക്കുകയും 13 പവൻ സ്വർണം വിൽക്കുകയും 14.5 പവൻ സ്വർണം പണയം വെക്കുകയും ചെയ്തൊന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382099/dowry-harassment-case-thaliparamba-husband-booked)