---
title: "തളിപ്പറമ്പ് കുറ്റിക്കോലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റിൽ ഇടിച്ചു; യുവാവിന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "Thaliparamba KSRTC Bus Hits Bullet Bike Youth Injured Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381932/thaliparamba-ksrtc-bus-hits-bullet-bike-youth-injured-case"
published_at: "2026-09-10T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa24109a017c_1000026335.jpg"
keywords: ["Kannur News", "Thaliparamba News", "KSRTC Accident", "Kerala Accident News"]
---

# തളിപ്പറമ്പ് കുറ്റിക്കോലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റിൽ ഇടിച്ചു; യുവാവിന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് കുറ്റിക്കോലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റ് ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് കുറ്റിക്കോലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റ് ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് ബദരിയ നഗർ സ്വദേശി ഷാൻ വില്ലയിൽ മുഹമ്മദ് അമാൻ (22) ആണ് പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു..

ഇക്കഴിഞ്ഞ ഓഗസ്റ്റ് 3ന് വൈകുന്നേരം 5.30ന് തളിപ്പറമ്പ് കുറ്റിക്കോൽ പാർത്ഥസ് കൺവെൻഷൻ സെന്ററിന് മുൻവശമുള്ള ബൈപ്പാസ് റോഡിൽ വെച്ചാണ് അപകടം.

 ധർമ്മശാല ഭാഗത്ത്‌ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന അമാൻറെ സുഹൃത്ത് ഓടിച്ചിരുന്ന KL-59-Z-9108 നമ്പർ ബുള്ളറ്റ് ബൈക്കിൽ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഈ സമയത്ത് ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്കു വന്ന KL-15-A-2212 (AT 314) നമ്പർ കെഎസ്ആർടിസി ബസ് അശ്രദ്ധമായും അപകടകരമായ രീതിയിലും ഓടിച്ച് വന്ന് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് മുഹമ്മദ് അമാന് പരിക്കേറ്റു.

സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381932/thaliparamba-ksrtc-bus-hits-bullet-bike-youth-injured-case)