---
title: "തളിപ്പറമ്പിൽ യൂത്ത് ലീഗ് ആക്രി ചലഞ്ച് പ്രഖ്യാപനം നടന്നു"
english_title: "Youth League Scrap Challenge Announced In Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381915/youth-league-scrap-challenge-announced-thaliparamba"
published_at: "2026-09-10T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa22a750cbf3_IMG-20191107-WA0085.jpg"
keywords: ["Kannur News", "Youth League News", "Thaliparamba News"]
---

# തളിപ്പറമ്പിൽ യൂത്ത് ലീഗ് ആക്രി ചലഞ്ച് പ്രഖ്യാപനം നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിനും വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ നിർമാണത്തിനുമായി സംഘടിപ്പിക്കുന്ന ആക്രി ചലഞ്ചിന്റെ പ്രഖ്യാപനം നടന്നു.തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. മുഹമ്മദ് സിറാജ് പ്രഖ്യാപനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിനും വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ നിർമാണത്തിനുമായി സംഘടിപ്പിക്കുന്ന ആക്രി ചലഞ്ചിന്റെ പ്രഖ്യാപനം നടന്നു.തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. മുഹമ്മദ് സിറാജ് പ്രഖ്യാപനം നിർവഹിച്ചു.

ജനകീയ വിഷയങ്ങളിൽ ഇടപെട്ട് തീരുമാനം ഉണ്ടാക്കുന്ന തളിപ്പറമ്പിലെ മുഖ്യധാരാ യുവജന പ്രസ്ഥാനമായ യൂത്ത് ലീഗിന് പ്രവർത്തന ഫണ്ടും, നാടിന്റെ അടിയന്തര ഘട്ടങ്ങളിൽ താങ്ങും തണലുമായി പ്രവർത്തിക്കുന്ന വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾക്ക് ഒരു സെന്ററും തളിപ്പറമ്പിൽ ആവശ്യമാണ്.

ആ സെന്ററിൽ വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ, അഡ്വ. ഹബീബ് റഹ്മാൻ ബ്ലഡ് ഡോണേഴ്സ് സെൽ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തും.നാടിന്റെ നന്മയ്ക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും എപ്പോഴും മുൻപന്തിയിലുള്ള വൈറ്റ് ഗാർഡിന്റെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹെൽപ് സെന്റർ നിർമിക്കുന്നത്.

ഇതിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനാണ് യൂത്ത് ലീഗ് നേതൃത്വം വ്യത്യസ്തമായ 'ആക്രി ചലഞ്ച്' ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്.പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കളും പഴയ പത്രങ്ങളും മറ്റ് ആക്രി സാധനങ്ങളും ഈ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 13ന് ബദരിയ്യ നഗർ, കരിമ്പം ശാഖകളിൽ നിന്ന് ആക്രി ശേഖരിച്ച് തുടക്കം കുറിക്കും.ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഹനീഫ മദ്രസ, സി.പി. നൗഫൽ, കെ.എസ്. റഫീഖ്, കെ.എസ്. ഉമ്മർ, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി കുപ്പം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381915/youth-league-scrap-challenge-announced-thaliparamba)