---
title: "ചപ്പാരപ്പടവിൽ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ, 87 കിലോ ചന്ദനം പിടികൂടി"
english_title: "Sandalwood Theft Attempt Thaliparamba Two Arrested 87 Kg Seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381832/sandalwood-theft-attempt-thaliparamba-two-arrested"
published_at: "2026-09-09T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa127ac7e12c_simple-card.jpg"
keywords: ["Thaliparamba Forest Range", "sandal wood smuggling", "chapparappadavu"]
---

# ചപ്പാരപ്പടവിൽ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ, 87 കിലോ ചന്ദനം പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ചപ്പാരപ്പടവ് പഞ്ചായത്ത് തിമിരി വില്ലേജിൽപ്പെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടു പോകുന്നതിനിടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും രണ്ട് പേരെ പിടികൂടി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ചപ്പാരപ്പടവ് പഞ്ചായത്ത് തിമിരി വില്ലേജിൽപ്പെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടു പോകുന്നതിനിടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും രണ്ട് പേരെ പിടികൂടി.

തലവിൽ വിളയാർകോട് സ്വദേശികളായ സുനിൽ (49), പറമ്പിൽ വീട്, തലവിൽ, മോഹനൻ (38), എളേടത്ത് വീട്, തലവിൽ എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും 87 കിലോഗ്രാം ചന്ദനക്കഷണങ്ങളും മുറിക്കാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ, കടത്താൻ ഉപയോഗിച്ച ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ കസ്റ്റഡിയിലെടുത്തു.

പ്രതികളെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.എഫ്.ഒ. എം. രഞ്ജിത്ത്, ബി.എഫ്.ഒ.മാരായ രജനീഷ് സി.പി., മനോജ് വർഗീസ്, മുഹമ്മദ് ഷാഫി, ജിജേഷ്, അരുൺ, വാച്ചർമാരായ അജീഷ്, ബിനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381832/sandalwood-theft-attempt-thaliparamba-two-arrested)