---
title: "കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ക്യാമ്പയിൻ സമാപിച്ചു"
english_title: "Thaliparamba Karyambalam Madrasa Meelad Campaign Concludes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381812/thaliparamba-karyambalam-madrasa-meelad-campaign-concludes"
published_at: "2026-09-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10e8d0e559_simple-card.jpg"
keywords: ["Kannur News", "Thaliparamba News", "Meelad News"]
---

# കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ക്യാമ്പയിൻ സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ സൈനുൽ ആബിദീൻ മദ്രസ കാര്യമ്പലം സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ക്യാമ്പയിൻ സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന മീലാദ് ഫെസ്റ്റ് സദർ മുഅല്ലിം മൂസ അൽ ഹിഷാമിയുടെ അധ്യക്ഷതയിൽ ബിലാൽ അമാനി കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ സൈനുൽ ആബിദീൻ മദ്രസ കാര്യമ്പലം സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ക്യാമ്പയിൻ സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന മീലാദ് ഫെസ്റ്റ് സദർ മുഅല്ലിം മൂസ അൽ ഹിഷാമിയുടെ അധ്യക്ഷതയിൽ ബിലാൽ അമാനി കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് അസ്‌ലം അമാനി സ്വാഗതവും ബാസിത്ത് അമാനി ആശംസയും അറിയിച്ചു.വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 34 മത്സരങ്ങളിൽ വിജയം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠനത്തിലും ഹാജറിലും മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കാര്യമ്പലം പ്രദേശത്ത് നിന്നും വിവിധ ദർസ്, വിമൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.മദ്രസയിലെ കുട്ടികൾ അവതരിപ്പിച്ച ദഫ്, സ്കൗട്ട് പ്രദർശനവും കുരുന്നു മക്കളുടെ മൗലിദ് സദസ്സും ദഫും ലഹരി വിരുദ്ധ റാലിയും ശ്രദ്ധേയമായി.

മദ്രസയിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന 8 വിദ്യാർത്ഥികൾക്കുള്ള സൈക്കിളും വിതരണം ചെയ്തു.രണ്ടാം ദിനം നടന്ന സ്വലാത്ത് മജ്‌ലിസിന് നൂർ മുഹമ്മദ് മിസ്ബാഹി നേതൃത്വം നൽകി. റബീഉൽ 1 മുതൽ 12 വരെയുള്ള പ്രഭാത മൗലിദ് സദസ്സ്, സുന്ന ടോക്ക്, നബിദിന റാലി, അന്നദാനം, രോഗി സന്ദർശനം തുടങ്ങി നിരവധി പദ്ധതികൾ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381812/thaliparamba-karyambalam-madrasa-meelad-campaign-concludes)