---
title: "റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്"
english_title: "Thaliparamba Bike Accident Elderly Man Injured Pattuvam Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381760/thaliparamba-bike-accident-elderly-man-injured-pattuvam"
published_at: "2026-09-09T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0df645d308_1000026335.jpg"
keywords: ["Kannur News", "Thaliparamba News", "Accident News"]
---

# റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്. കഴിഞ്ഞ മാസം 31ന് പട്ടുവം മുറിയാത്തോട് വെച്ചാണ് അപകടം.

## Article Content

**തളിപ്പറമ്പ്: **റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്. കഴിഞ്ഞ മാസം 31ന് പട്ടുവം മുറിയാത്തോട് വെച്ചാണ് അപകടം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന കാവുങ്ങൽ മീത്തലെ വീട്ടിൽ നാരായണൻ എം.വി (77) യെയാണ് പാട്ടുവത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന KL12Q 5807 നമ്പർ ബൈക്കിടിച്ചത്. റോഡിൽ തെറിച്ചുവീണ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിൽ ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381760/thaliparamba-bike-accident-elderly-man-injured-pattuvam)