---
title: "ഓപ്പറേഷൻ സൈ ഹണ്ട്: പരിയാരത്ത് ദമ്പതികൾക്കെതിരെ കേസ്"
english_title: "Operation Sea Hunt Pariyaram Case Against Couple Illegal Money Transaction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381709/operation-sea-hunt-pariyaram-case-couple-illegal-money-transaction"
published_at: "2026-09-08T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ffb19b75a4_IMG-20191107-WA0083.jpg"
keywords: ["Crime News", "Pariyaram News", "operation sy hunt"]
---

# ഓപ്പറേഷൻ സൈ ഹണ്ട്: പരിയാരത്ത് ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ദമ്പതികളുടെ പേരിൽ പൊലീസ് അനധികൃത പണമിടപാടിന് കേസെടുത്തു.ചെറുതാഴം പിലാത്തറയിലെ അനി കോട്ടേജിൽ വി.പി. പ്രദീപ്കുമാർ , ഭാര്യ സി. ബീന എന്നിവരുടെ പേരിലാണ് കേസ്.

## Article Content

**പരിയാരം: **ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ദമ്പതികളുടെ പേരിൽ പൊലീസ് അനധികൃത പണമിടപാടിന് കേസെടുത്തു.ചെറുതാഴം പിലാത്തറയിലെ അനി കോട്ടേജിൽ വി.പി. പ്രദീപ്കുമാർ , ഭാര്യ സി. ബീന എന്നിവരുടെ പേരിലാണ് കേസ്.

ഇവരുടെ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ട് മുഖേന സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന പണം എടിഎം വഴിയും ചെക്കുവഴിയും പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.

പരിയാരം എസ്ഐ പി. യദുകൃഷ്ണൻ, എസ്ഐ വിനോദ്, ജൂനിയർ എസ്ഐ ടി.പി. അഹമ്മദ് ഇർഫാൻ, സിപിഒ സൗമ്യ, സിപിഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381709/operation-sea-hunt-pariyaram-case-couple-illegal-money-transaction)