---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും നടന്നു"
english_title: "Thaliparamba North Vidyarangam Inauguration Nadanpattu Workshop Chapparapadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381708/thaliparamba-north-vidyarangam-inauguration-nadanpattu-workshop-chapparapadavu"
published_at: "2026-09-08T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ffa61046f8_simple-card.jpg"
keywords: ["Thaliparamba News", "Education News"]
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും ചപ്പാരപ്പടവ് എഎൽപി സ്കൂളിൽ വെച്ച് നടത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും ചപ്പാരപ്പടവ് എഎൽപി സ്കൂളിൽ വെച്ച് നടത്തി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽകുമാർ മുഖ്യഭാഷണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു.

ഐ. ആശാലക്ഷ്മി, പി.എം. അബ്ദുൾ ലത്തീഫ്, കെ.കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ എം. ബാലകൃഷ്ണൻ, എം.ബി. ആവണി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക പി.പി. സായിദ സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381708/thaliparamba-north-vidyarangam-inauguration-nadanpattu-workshop-chapparapadavu)