---
title: "സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കാൻ ഇഡി കത്ത്"
english_title: "CMRL Exalogic Monthly Payment Case ED Letter Against Pinarayi Vijayan Family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381707/cmrl-exalogic-case-ed-letter-pinarayi-vijayan-veena-riyas-bribery-allegation"
published_at: "2026-09-08T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ff99b09ac7_IMG-20191107-WA0082.jpg"
keywords: ["Kerala News", "CMRL Exalogic Case", "Pinarayi Vijayan"]
---

# സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കാൻ ഇഡി കത്ത്

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന നീക്കം.മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് കേസിൽ ഇഡിയുടെ കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന നീക്കം.മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് കേസിൽ ഇഡിയുടെ കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്.

പിണറായി വിജയൻ, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയെന്നാണ് വിവരം. വീണ വഴി കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381707/cmrl-exalogic-case-ed-letter-pinarayi-vijayan-veena-riyas-bribery-allegation)