---
title: "ഇസ്ലാമിക പൈതൃകം നില നിന്നത് മഹല്ലുകളിലൂടെ: അഹ്മദ് തേർലായ്"
english_title: "ahammed therlayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38164/ahammed-therlayi"
published_at: "2022-04-18T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d7253c7ab1_vac.jpg"
keywords: []
---

# ഇസ്ലാമിക പൈതൃകം നില നിന്നത് മഹല്ലുകളിലൂടെ: അഹ്മദ് തേർലായ്

> **Lead Summary:** **തളിപറമ്പ:**പുണ്യ പ്രവാചകൻ നടപ്പിൽ വരുത്തിയ ഇസ്ലാമിന്റെ പൈതൃകം കേരളത്തിൽ അതിന്റെ തനിമയോട് കൂടി നില നിർത്തി പോരുന്നത് മഹല്ല് സംവിധാനങ്ങൾ ആണെന്നും ഇസ്ലാമിലെ സിവിൽ നിയമങ്ങൾ ക്രിയാത്മകമായി നടപ്പിൽ വരുത്തുന്നതുന്നും അത് ഭംഗിയായി കൈകാര്യം ചെയ്യുന്നതും മഹല്ല് കമ്മറ്റികൾ ആണെന്നും അതിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന്നും കൈകാര്യം ചെയ്യുന്നതിനുമാണ് മഹാന്മാരായ സമസ്തയുടെ ആലീമീങ്ങളും ഉമറാക്കളും ചേർന്ന് മഹല്ലുകളുടെ കോർഡിനേഷൻ എന്ന തലത്തിൽ സുന്നി മഹല്ല് ഫെഡറഷൻ രൂപീകരിച്ചതും പ്രവർത്തിക്കുന്നതുമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ് എം എഫ്) ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് തേർലായി അഭിപ്രായപെട്ടു.

## Article Content

**തളിപറമ്പ:**പുണ്യ പ്രവാചകൻ നടപ്പിൽ വരുത്തിയ ഇസ്ലാമിന്റെ പൈതൃകം കേരളത്തിൽ അതിന്റെ തനിമയോട് കൂടി നില നിർത്തി പോരുന്നത് മഹല്ല് സംവിധാനങ്ങൾ ആണെന്നും ഇസ്ലാമിലെ സിവിൽ നിയമങ്ങൾ ക്രിയാത്മകമായി നടപ്പിൽ വരുത്തുന്നതുന്നും അത് ഭംഗിയായി കൈകാര്യം ചെയ്യുന്നതും മഹല്ല് കമ്മറ്റികൾ ആണെന്നും അതിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന്നും കൈകാര്യം ചെയ്യുന്നതിനുമാണ് മഹാന്മാരായ സമസ്തയുടെ ആലീമീങ്ങളും ഉമറാക്കളും ചേർന്ന് മഹല്ലുകളുടെ കോർഡിനേഷൻ എന്ന തലത്തിൽ സുന്നി മഹല്ല് ഫെഡറഷൻ രൂപീകരിച്ചതും പ്രവർത്തിക്കുന്നതുമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ് എം എഫ്) ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് തേർലായി അഭിപ്രായപെട്ടു.

ലോകത്തും മതങ്ങളിലും ഉള്ളത് പോലെ ഇസ്ലാമിലും സിവിൽ ക്രിമിനൽ നിയമങ്ങൾ ഉണ്ട്, എന്നാൽ ക്രിമിനൽ നിയമങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മാത്രമാണ് നില നിൽക്കുകയും നടപ്പാക്കുവാനും സാധിക്കുകയുള്ളു, ഇസ്ലാമികെതര രാജ്യങ്ങളിൽ ആ രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങളാണ് മുസ്ലിം കൾക്കും ബാധകം, എന്നാൽ വിവാഹം, ത്വലാഖ്, പോലെയുള്ള സിവിൽ നിയമങ്ങൾ മഹല്ല് കമ്മിറ്റികളാണ് നിലവിൽ കൈകാര്യം ചെയ്ത് വരുന്നത്,

അങ്ങനെ കൈകാര്യം ചെയ്യുന്നവർ വളരെ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപെട്ടു എസ് എം എഫ് തളിപ്പറമ്പ ഈസ്റ്റ് റൈഞ്ച് കമ്മിറ്റി പ്രവർത്തനോദ്‌ഘാടനവും തസ്‌കിയത്ത്- ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എം എഫ് റൈഞ്ച് പ്രസിഡന്റ്‌ ഒ സി കുഞ്ഞഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അസ്‌ലം അസ്ഹരി പൊയ്‌തും കടവ് തസ്‌ക്കിയത് ക്ലാസ്സിന് നേതൃത്വം നൽകി.

പൂവ്വം മഹല്ല് ഖത്തീബ് സിദ്ദിഖ് അൽ ഖാസിമി പ്രാർത്ഥന നിർവഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ റൈഞ്ച് സെക്രട്ടറി ഹൈദരലി ഫൈസി, എസ് എം എഫ് മണ്ഡലം സെക്രട്ടറി സലാം പെരുമളാബാദ്, മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ സയ്യിദ് ജാബിർ തങ്ങൾ, പൂവ്വം മഹല്ല് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, അള്ളാംകുളം മഹല്ല് പ്രസിഡന്റ്‌ മഹമൂദ് അള്ളാംകുളം സംസാരിച്ചു. ഇഫ്താർ സംഗമത്തിന് എസ് എം എഫ് ഭാരവാഹികളായ ആലികുഞ്ഞി തൗഫീഖ് നഗർ,മുഹമ്മദ്‌ കുഞ്ഞി ഹാജി കാര്യമ്പലം,അബ്ദുറഹ്മാൻ വട്ടകൂൽ, സുബൈർ ചെറിയൂർ, അബു കാട്ടി,പൂവ്വം മഹല്ല് ഭാരവാഹികളായ ജബ്ബാർ കുട്ടൻ, റസാഖ് പൂവ്വം, മുഹമ്മദ്‌ കുഞ്ഞി പൂവ്വം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മിഖ്ദാദ് ചപ്പൻ സ്വാഗതവും ട്രഷറർ സലാം അള്ളാംകുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38164/ahammed-therlayi)