---
title: "കടമ്പേരിയിൽ സിപിഐഎം-പോഷകസംഘടനകളുടെ കൊടികൾ നശിപ്പിച്ചതായി പരാതി, സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം"
english_title: "Kadamberi CPI-M Flags Destroyed Complaint Against RSS Workers Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381621/kadamberi-cpim-flags-destroyed-complaint-rss-thaliparamba"
published_at: "2026-09-08T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f934e3b0f2_simple-card.jpg"
keywords: ["Kannur News", "Thaliparamba News", "CPM News"]
---

# കടമ്പേരിയിൽ സിപിഐഎം-പോഷകസംഘടനകളുടെ കൊടികൾ നശിപ്പിച്ചതായി പരാതി, സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

> **Lead Summary:** **തളിപ്പറമ്പ്: **കടമ്പേരി അമ്പലം പ്രദേശത്ത് പ്രവർത്തിക്കുന്ന സിപിഐഎം കടമ്പേരി ബ്രാഞ്ചിന്റെയും മഹിളാ അസോസിയേഷൻ, ബാലസംഘം, ഡിവൈഎഫ്ഐ എന്നിവയുടെ കൊടികൾ നശിപ്പിച്ചതായി പരാതി.

## Article Content

**തളിപ്പറമ്പ്: **കടമ്പേരി അമ്പലം പ്രദേശത്ത് പ്രവർത്തിക്കുന്ന സിപിഐഎം കടമ്പേരി ബ്രാഞ്ചിന്റെയും മഹിളാ അസോസിയേഷൻ, ബാലസംഘം, ഡിവൈഎഫ്ഐ എന്നിവയുടെ കൊടികൾ നശിപ്പിച്ചതായി പരാതി.

രാത്രിയിൽ അജ്ഞാതർ എത്തിയാണ് കൊടികൾ നശിപ്പിച്ചതെന്നാണ് ആരോപണം.സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം കടമ്പേരി ബ്രാഞ്ച് ആരോപിച്ചു. കൊടികൾ കെട്ടിയിരുന്ന സ്ഥലത്തെ അലങ്കാരങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

സംഭവം പ്രദേശത്ത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും സിപിഐഎം നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381621/kadamberi-cpim-flags-destroyed-complaint-rss-thaliparamba)