---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ട്; ഒക്ടോബർ ഒന്നിന് കണ്ണൂരിൽ യോഗം"
english_title: "Thaliparamba Zoo Safari Park Project Meeting Kannur October 1 TK Govindan Master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381620/thaliparamba-zoo-safari-park-project-meeting-kannur-october-1"
published_at: "2026-09-08T10:11:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9231c8ea1_IMG-20191107-WA0080.jpg"
keywords: ["zoo safari park nadukani", "thalipparamb", "tk govindan mla"]
---

# തളിപ്പറമ്പ് മണ്ഡലത്തിലെ സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ട്; ഒക്ടോബർ ഒന്നിന് കണ്ണൂരിൽ യോഗം

> **Lead Summary:** **തളിപ്പറമ്പ്: **എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതായി ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതായി ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അറിയിച്ചു.

യുഡിഎഫ് പിന്തുണയോടുകൂടി വിജയിച്ച ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ നിർദേശപ്രകാരം മന്ത്രി ജിനേഷ്ന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഒക്ടോബർ മാസം ഒന്നാം തീയതി യോഗം ചേരും.തളിപ്പറമ്പ് - ആലക്കോട് സംസ്ഥാനപാതയിലെ നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് മൃഗശാലയും സഫാരി പാർക്കും ഒരുക്കുന്നത്.

ഇതിനായി പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി മൃഗശാല വകുപ്പിന് ലഭിച്ചു.കേരളത്തിൽ തിരുവനന്തപുരത്തും തൃശൂരും മൃഗശാലകൾ ഉണ്ടെങ്കിലും സഫാരി പാർക്ക് എവിടെയുമില്ല.

മലബാർ മേഖലയിൽ സഫാരി പാർക്ക് കൊണ്ടുവരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു.300 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പുതിയ സമിതിയെ നിയമിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381620/thaliparamba-zoo-safari-park-project-meeting-kannur-october-1)