---
title: "പൂർവ സൈനിക് സംഘർഷ് സമിതിയുടെ കണ്ണൂർ ജില്ലാ വാർഷിക യോഗവും താലൂക്ക് രൂപീകരണ യോഗവും നടന്നു"
english_title: "Purva Sainik Sangharsh Samiti Kannur District Annual Meeting Taluk Formation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381616/purva-sainik-sangharsh-samiti-kannur-district-annual-meeting-2026"
published_at: "2026-09-08T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8fc7cb0fd_simple-card.jpg"
keywords: ["Kannur News", "Kannur District News"]
---

# പൂർവ സൈനിക് സംഘർഷ് സമിതിയുടെ കണ്ണൂർ ജില്ലാ വാർഷിക യോഗവും താലൂക്ക് രൂപീകരണ യോഗവും നടന്നു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ 05/09/26 ന് നടന്ന പൂർവ സൈനിക് സംഘർഷ് സമിതി കേരള യുടെ കണ്ണൂർ ജില്ലാ മൂന്നാം വാർഷിക യോഗവും, കണ്ണൂർ താലൂക്ക് രൂപീകരണ യോഗവും ജില്ലാ പ്രസിഡന്റ് Veteran(പൂർവ സൈനികൻ) രവീന്ദ്രൻ വി.യുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് Veteran ജോർജ് എൻ.ടി. ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ 05/09/26 ന് നടന്ന പൂർവ സൈനിക് സംഘർഷ് സമിതി കേരള യുടെ കണ്ണൂർ ജില്ലാ മൂന്നാം വാർഷിക യോഗവും, കണ്ണൂർ താലൂക്ക് രൂപീകരണ യോഗവും ജില്ലാ പ്രസിഡന്റ് Veteran(പൂർവ സൈനികൻ) രവീന്ദ്രൻ വി.യുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് Veteran ജോർജ് എൻ.ടി. ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി Veteran ശ്രീശൻ എൻ. സ്വാഗതം പറഞ്ഞു. സിനിമാ സംവിധായകൻ ശ്രീ. സുനീഷ് വടക്കുമ്പാടൻ വിശിഷ്ടാതിഥി ആയിരുന്നു. സംസ്ഥാന സെക്രട്ടറി Veteran ബാലചന്ദ്രൻ കീർത്തിയിൽ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് Veteran ബാലൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി Veteran രമേശൻ, Veterans ശ്രീനിവാസൻ പി.സി., പ്രകാശൻ വി.കെ., രാധാകൃഷ്ണൻ കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യോഗത്തിൽ അംഗങ്ങളുടെ ജീവിത പങ്കാളികളായ അധ്യാപികമാരെ സെപ്റ്റംബർ 5 അധ്യാപക ദിനമായതിനാൽ ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നൽകി. യോഗത്തിൽ Veteran രമേശൻ കേളോത്ത് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381616/purva-sainik-sangharsh-samiti-kannur-district-annual-meeting-2026)