---
title: "പാലക്കാട് ഇരട്ട കൊലപാതകം: സർവകക്ഷി യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി"
english_title: "dual murder in palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38160/dual-murder-in-palakkad"
published_at: "2022-04-18T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d700aeb4a9_vac.jpg"
keywords: []
---

# പാലക്കാട് ഇരട്ട കൊലപാതകം: സർവകക്ഷി യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി

> **Lead Summary:** **പാലക്കാട്: **രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി.

## Article Content

**പാലക്കാട്: **രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി.

മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയത്. കോൺഫറൻസ് ഹാളിൽ 3.45നാണ് യോഗം ആരംഭിച്ചത്. 15 മിനിട്ടുകൾക്ക് ശേഷം ബി.ജെ.പി പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സർവകക്ഷിയോഗം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ നടപടി. സമാധാന ചർച്ചകൾക്ക് എതിരല്ലെന്നും എന്നാൽ, പൊലീസ് നടപടി തൃപ്തികരമല്ലെന്നും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38160/dual-murder-in-palakkad)