---
title: "ഗാർഹിക പീഡനം :യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ കേസ് "
english_title: "Domestic violence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38158/domestic-violence"
published_at: "2022-04-18T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d6ed310b30_download.jpg"
keywords: []
---

# ഗാർഹിക പീഡനം :യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ കേസ് 

> **Lead Summary:** **മയ്യിൽ: **ഗാർഹിക പീഡനമെന്ന 26 കാരിയുടെ പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ മയ്യിൽ പോലീസ് കേസെടുത്തു.വിവാഹ ശേഷം ഭാര്യക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് പരിഹസിക്കുകയും, കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത് .

## Article Content

**മയ്യിൽ: **ഗാർഹിക പീഡനമെന്ന 26 കാരിയുടെ പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ മയ്യിൽ പോലീസ് കേസെടുത്തു.വിവാഹ ശേഷം ഭാര്യക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് പരിഹസിക്കുകയും, കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത് .

മയ്യിൽ സ്റ്റേഷൻ പരിധിയിലെ നിരന്തോട് സ്വദേശിനിയായ 26 കാരിയുടെ പരാതിയിലാണ് ഭർത്താവ് ശ്രീകണ്ഠാപുരം അഡൂർ സ്വദേശി സജീർ, ഇയാളുടെ മാതാവ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.2015-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38158/domestic-violence)