---
title: "ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ വെറുതെ വിടരുത്; കസ്റ്റഡിയിലെടുക്കണം, ശക്തമായ നിലപാടുമായി സുപ്രീം കോടതി"
english_title: "Supreme Court Strong Stand Against Political Workers Attacking Doctors Hospitals"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381539/supreme-court-strong-remark-against-attack-on-doctors-political-workers"
published_at: "2026-09-07T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e9a76f1c15_133929656792266500.jpg"
keywords: ["National News", "Supreme Court News", "Doctors Attack"]
---

# ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ വെറുതെ വിടരുത്; കസ്റ്റഡിയിലെടുക്കണം, ശക്തമായ നിലപാടുമായി സുപ്രീം കോടതി

> **Lead Summary:** **ന്യൂഡൽഹി:** ആശുപത്രികളിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി.ഡോക്ടർമാരെ മർദിച്ച രാഷ്ട്രീയക്കാരെ സ്വതന്ത്രരായി നടക്കാൻ അനുവദിക്കരുതെന്നും ആവശ്യമായാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും കോടതി നിർദേശിച്ചു.

## Article Content

**ന്യൂഡൽഹി:** ആശുപത്രികളിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി.ഡോക്ടർമാരെ മർദിച്ച രാഷ്ട്രീയക്കാരെ സ്വതന്ത്രരായി നടക്കാൻ അനുവദിക്കരുതെന്നും ആവശ്യമായാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും കോടതി നിർദേശിച്ചു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിലുള്ള ആശങ്കയും സുപ്രീം കോടതി പ്രകടിപ്പിച്ചു.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഞായറാഴ്ച നടന്ന ആശുപത്രി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം.

ദഹിഹണ്ടി ആഘോഷത്തിനിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. റിലീഫ് ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ എത്തിയ ശിവസേന പ്രവർത്തകർ ഡോക്ടർമാരെ അക്രമിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, ഇടപെടാൻ ശ്രമിച്ച റിസപ്ഷനിസ്റ്റിനെ ഒരാൾ അടിക്കുന്നതും വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തുന്നതും കാണാം. ചില പാർട്ടി പ്രവർത്തകർ ആശുപത്രിയിലെ ഐസിയുവിലേക്കും കടന്നതായി റിപ്പോർട്ടുണ്ട്.

മഹാരാഷ്ട്രയിലെ മറ്റൊരു സംഭവത്തിൽ കല്ല്യാണിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ ആക്രമിച്ചെന്നാരോപിച്ച് ശിവസേന കോർപ്പറേറ്റർ രമേഷ് മ്ഹാത്രെയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളെ ഗൗരവത്തോടെ കാണണമെന്നും ഇത്തരം സംഭവങ്ങളിൽ നിയമനടപടി ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381539/supreme-court-strong-remark-against-attack-on-doctors-political-workers)