---
title: "പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണമെന്ന് ആരോപണം; മുൻ കാമുകനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചു"
english_title: "Thaliparamba Youth Attacked By Ex Girlfriend Anthoor Dharmashala Assault Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381437/thaliparamba-youth-family-attacked-ex-girlfriend-anthoor-case"
published_at: "2026-09-07T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e349252502_IMG-20220424-WA0000.jpg"
keywords: ["Kannur News", "Crime News", "Thaliparamba News"]
---

# പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണമെന്ന് ആരോപണം; മുൻ കാമുകനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് മുൻ കാമുകിയും ബന്ധുവും ചേർന്ന് യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ യുവാവിനും അമ്മയ്ക്കും അമ്മമ്മയ്ക്കും പരിക്കേറ്റു.

## Article Content

**തളിപ്പറമ്പ്: **പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് മുൻ കാമുകിയും ബന്ധുവും ചേർന്ന് യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ യുവാവിനും അമ്മയ്ക്കും അമ്മമ്മയ്ക്കും പരിക്കേറ്റു.

ആന്തൂർ ധർമ്മശാലയിലെ കരിക്കൻ മണിയമ്പാറ വീട്ടിൽ കെ.എം. സൗരവ് (28), അമ്മ സജിന, അമ്മമ്മ ഓമന എന്നിവർക്കാണ് പരിക്കേറ്റത്. സെപ്റ്റംബർ 5ന് രാത്രി 8.30ഓടെയായിരുന്നു സംഭവം.

അഖിലയും സൗരവും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം സൗരവ് അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അഖിലയും ബന്ധുവായ അശ്വന്തും വീട്ടിലെത്തിയതെന്നാണ് പരാതി. ഇരുവരും ചേർന്ന് സൗരവിനെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

അശ്വന്ത് സൗരവിനെ അസഭ്യം പറയുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തതായി പരാതിയുണ്ട്. അഖില സജിനയുടെ മുടിയിൽ പിടിച്ച് വലിച്ചതായും ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ അമ്മമ്മ ഓമനയ്ക്കും പരിക്കേറ്റതായും പറയുന്നു.

പരിക്കേറ്റ സൗരവ് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381437/thaliparamba-youth-family-attacked-ex-girlfriend-anthoor-case)