---
title: "കൂടാളി ഹൈസ്കൂൾ SSLC 1982 ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Koodali High School SSLC 1982 Batch Onam Celebration Malappattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381435/koodali-highschool-sslc-1982-batch-onam-celebration-kovvanthala"
published_at: "2026-09-07T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e32d627274_133948756928558919.jpg"
keywords: ["Kannur News", "Onam Celebration News"]
---

# കൂടാളി ഹൈസ്കൂൾ SSLC 1982 ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൂടാളി: **കൂടാളി ഹൈസ്കൂൾ SSLC ബാച്ച് 1982 പ്രിയം 82 ഓണാഘോഷ പരിപാടി മലപ്പട്ടം കൊവ്വന്തല ഊരകം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.SSLC ബാച്ച് ഗ്രൂപ്പ് അംഗവും കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂടാളി: **കൂടാളി ഹൈസ്കൂൾ SSLC ബാച്ച് 1982 പ്രിയം 82 ഓണാഘോഷ പരിപാടി മലപ്പട്ടം കൊവ്വന്തല ഊരകം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.SSLC ബാച്ച് ഗ്രൂപ്പ് അംഗവും കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ടി.പി. അബ്ദുൾ റസാഖ്, പി. രഘുനാഥൻ, എ. ജയരാജൻ, എ. നസീർ, രത്നാകരൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, റഫീഖ് മാണിയൂർ, സുമ ടീച്ചർ, തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.കെ. ഷജിൽകുമാർ നന്ദി രേഖപ്പെടുത്തി.വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

തുടർന്ന് നടന്ന സമാപന പരിപാടി ഏഷ്യാനെറ്റ് മുൻഷി ഫെയിം (ഹാജിയാർ) രാജേന്ദ്രൻ നാറാത്ത് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.ചടങ്ങിൽ വെച്ച് കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സഹപാഠികളായ പ്രസന്നകുമാർ, ടി. പ്രേമജ, പി.കെ. പത്മാവതി, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381435/koodali-highschool-sslc-1982-batch-onam-celebration-kovvanthala)