---
title: "അധ്യാപക ദിനത്തിൽ ഗുരുനാഥന്മാരെ ആദരിച്ച് നോർത്ത് കുപ്പം msf - കോഫി ചാറ്റ് വിത്ത് ടീച്ചേഴ്സ് സംഘടിപ്പിച്ചു"
english_title: "North Kuppam MSF Teachers Day Celebration Coffee Chat With Teachers Event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381283/north-kuppam-msf-teachers-day-coffee-chat-event"
published_at: "2026-09-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c449605675_simple-card.jpg"
keywords: ["Teachers Day News", "north kuppam", "MSF"]
---

# അധ്യാപക ദിനത്തിൽ ഗുരുനാഥന്മാരെ ആദരിച്ച് നോർത്ത് കുപ്പം msf - കോഫി ചാറ്റ് വിത്ത് ടീച്ചേഴ്സ് സംഘടിപ്പിച്ചു

> **Lead Summary:** > **നോർത്ത് കുപ്പം:** അറിവിന്റെ ജാലകം തുറന്നു തന്ന പ്രിയ ഗുരുനാഥന്മാരെ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് നോർത്ത് കുപ്പം ശാഖ msf കമ്മിറ്റി "കോഫി ചാറ്റ് വിത്ത് ടീച്ചേഴ്സ്" എന്ന പരിപാടിയിലൂടെ ആദരിച്ചു.

## Article Content

> **നോർത്ത് കുപ്പം:** അറിവിന്റെ ജാലകം തുറന്നു തന്ന പ്രിയ ഗുരുനാഥന്മാരെ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് നോർത്ത് കുപ്പം ശാഖ msf കമ്മിറ്റി "കോഫി ചാറ്റ് വിത്ത് ടീച്ചേഴ്സ്" എന്ന പരിപാടിയിലൂടെ ആദരിച്ചു.

മോസ വില്ലയിൽ വെച്ച് നടന്ന ചടങ്ങ് കെ.വി. അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.ടി.പി. ഷഫീഖ്, ടി.പി. ഇബ്രാഹിം, പി.പി. റസാഖ്, സി. ഷക്കീർ, സി. ഷിഹാബ്, ഒ.പി. അബ്ദുൽ ഖാദർ, എൻ.യു. മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു.ചവണിയൻ മാസ്റ്റർ, വി.വി. അബൂബക്കർ മാസ്റ്റർ, ലേഖ ടീച്ചർ, തങ്കമണി ടീച്ചർ, വി.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സംസാരിച്ചു.

അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചവരെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ചവണിയൻ മാസ്റ്റർ, അബൂബക്കർ, എം. അബ്ദുള്ള മൗലവി, ലേഖ ടീച്ചർ, തങ്കമണി ടീച്ചർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അമീറ ടീച്ചർ, നസീറ ടീച്ചർ എന്നിവർ ആദരം ഏറ്റുവാങ്ങി.

സി. ഷിഹാബ്, ഫാത്തിമ, റംസീന, ഫിദ, റിനാസ്, ഫുസൈൽ, നസീഹ്, ജുബൈർ, സാബിത്, അബ്ദുള്ള, മുഹമ്മദ്, സുഫൈദ്, അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി.ഖദീജ കെ.കെ അധ്യക്ഷത വഹിച്ചു. സമീൽ വി.വി സ്വാഗതവും മുഹമ്മദ് റാസി എം.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381283/north-kuppam-msf-teachers-day-coffee-chat-event)