---
title: "മാണിയൂർ കട്ടോളി നവകേരള വായനശാലയിൽ പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "Maniyur Kattoli Navakerala Library Lecture Manavar Onnu Program News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381215/maniyur-kattoli-navakerala-library-lecture-program"
published_at: "2026-09-05T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bc4d53da87_301399.jpg"
keywords: ["maniyoor", "navakerala library"]
---

# മാണിയൂർ കട്ടോളി നവകേരള വായനശാലയിൽ പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** > **മാണിയൂർ: **കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥശാല പ്രവർത്തകൻ പി.കെ. വേണുഗോപാൽ "മാനവരൊന്ന്" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

## Article Content

> **മാണിയൂർ: **കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥശാല പ്രവർത്തകൻ പി.കെ. വേണുഗോപാൽ "മാനവരൊന്ന്" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

വായനശാല പ്രസിഡന്റ് വിനത എം.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കെ സ്വാഗതവും ജോ. സെക്രട്ടറി കെ.കെ. പ്രസന്ന നന്ദിയും പറഞ്ഞു.ആഗസ്റ്റ് 23, 28, 30 തീയതികളിൽ വായനശാല സംഘടിപ്പിച്ച പൂക്കള മത്സരം, സർഗോത്സവം, വായനാ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381215/maniyur-kattoli-navakerala-library-lecture-program)