---
title: "കാനഡയിൽ ഹെൽത്ത് വർക്കർ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം തട്ടി; തളിപ്പറമ്പിൽ കേസ്"
english_title: "Canada Job Fraud Taliparamba Case Health Worker Visa Scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381189/canada-health-worker-job-fraud-taliparamba-case"
published_at: "2026-09-05T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b98fadb354_133948756928558919.jpg"
keywords: ["Fraud News", "Taliparamba News", "Kannur News"]
---

# കാനഡയിൽ ഹെൽത്ത് വർക്കർ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം തട്ടി; തളിപ്പറമ്പിൽ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കാനഡയിൽ ഹെൽത്ത് വർക്കറായി നിയമനം നൽകാമെന്ന് വിശ്വസിപ്പിച്ച് 5,70,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ ചങ്ങനാശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തിമിരി തടിക്കടവിലെ കുന്നംകുളത്ത് വീട്ടിൽ ജാസ്മിൻ മാത്യു ന്റെ പരാതിയിലാണ് ജയിംസ്കുട്ടി കുര്യാക്കോസിന്റെ പേരിൽ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കാനഡയിൽ ഹെൽത്ത് വർക്കറായി നിയമനം നൽകാമെന്ന് വിശ്വസിപ്പിച്ച് 5,70,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ ചങ്ങനാശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തിമിരി തടിക്കടവിലെ കുന്നംകുളത്ത് വീട്ടിൽ ജാസ്മിൻ മാത്യു ന്റെ പരാതിയിലാണ് ജയിംസ്കുട്ടി കുര്യാക്കോസിന്റെ പേരിൽ കേസെടുത്തത്.

തനിക്ക് കാനഡ പൗരത്വമുണ്ടെന്നും അവിടെയുള്ള കൊളമ്പോവില്ല വോഖൻ എന്ന ഓൾഡ് ഏജ് ഹോമിൽ ഹെൽത്ത് കെയർ വർക്കർമാരെ ആവശ്യമുണ്ടെന്നും ഫേസ്ബുക്ക് വഴി നൽകിയ പരസ്യം കണ്ടാണ് ജാസ്മിൻ ഇയാളുമായി പരിചയപ്പെട്ടത്.

ഹെൽത്ത് കെയർ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 2025 മെയ് 5 മുതൽ പല തവണകളായി ചങ്ങനാശേരി സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കും ഗൂഗിൾപേ വഴിയും പണം വാങ്ങിയ ശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381189/canada-health-worker-job-fraud-taliparamba-case)