---
title: "കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം "
english_title: "lid of the bottle "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38116/lid-of-the-bottle"
published_at: "2022-04-18T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d318f0cb0e_vac.jpg"
keywords: []
---

# കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്:** മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

## Article Content

**കോഴിക്കോട്:** മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38116/lid-of-the-bottle)