---
title: "ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; വിമർശനവുമായി പി. ജയരാജൻ"
english_title: "Sreekrishna Jayanthi Processions RSS Political Project P Jayarajan Criticism"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381142/sreekrishna-jayanthi-procession-rss-project-p-jayarajan-criticism"
published_at: "2026-09-04T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ad70cad800_133948756928558919.jpg"
keywords: ["P Jayarajan", "Sreekrishna Jayanthi", "Kannur News"]
---

# ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; വിമർശനവുമായി പി. ജയരാജൻ

> **Lead Summary:** **കണ്ണൂർ: **ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ മുൻപ് ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ മുൻപ് ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ വർഗീയ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഘോഷയാത്രകളെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381142/sreekrishna-jayanthi-procession-rss-project-p-jayarajan-criticism)