---
title: "കണ്ണൂരിൽ വീടിന് തീപിടിച്ച് നാശനഷ്ടം; ഷോർട്ട് സർക്യൂട്ട് കാരണമെന്ന് നിഗമനം"
english_title: "Kannur House Fire Accident Kodiyeri Onion High School Area Short Circuit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381141/kannur-house-fire-accident-kodiyeri-short-circuit"
published_at: "2026-09-04T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ad5f4b47c5_simple-card.jpg"
keywords: ["Kannur News", "Fire Accident", "Kodiyeri"]
---

# കണ്ണൂരിൽ വീടിന് തീപിടിച്ച് നാശനഷ്ടം; ഷോർട്ട് സർക്യൂട്ട് കാരണമെന്ന് നിഗമനം

> **Lead Summary:** **കണ്ണൂർ: **കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം വീടിന് തീപിടിച്ച് നാശനഷ്ടം. ശ്രീ സായിയിൽ അരുൺകുമാറിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.

## Article Content

**കണ്ണൂർ: **കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം വീടിന് തീപിടിച്ച് നാശനഷ്ടം. ശ്രീ സായിയിൽ അരുൺകുമാറിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.

പൂജാമുറിയിൽ മൾട്ടി വുഡിൽ സ്ഥാപിച്ച എൽഇഡി ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് വീട്ടുകാർ പുറത്തായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

വീട്ടുകാരും പരിസരവാസികളും ചേർന്ന് ഉടൻ തീയണച്ചതിനാലും തലശ്ശേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതിനാലും വലിയ തീപിടിത്തം ഒഴിവായി. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടിൽ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381141/kannur-house-fire-accident-kodiyeri-short-circuit)