---
title: "ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തി, മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി"
english_title: "Kottayam Medical College Negligence Complaint Needle Found In Baby Body"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381088/kottayam-medical-college-negligence-needle-found-baby-body"
published_at: "2026-09-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a6700a4f41_simple-card.jpg"
keywords: ["Kottayam Medical College", "Medical Negligence", "Kerala News"]
---

# ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തി, മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

> **Lead Summary:** **കോട്ടയം: **കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി.

## Article Content

**കോട്ടയം: **കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി.

അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയിൽ സംഭവിച്ചതാണെന്നാണ് ആരോപണം. കുഞ്ഞ് ഒരു വർഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381088/kottayam-medical-college-negligence-needle-found-baby-body)