---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 3360 രൂപ"
english_title: "Kerala Gold Price Today Hikes 960 Rupees Pavan 114880 Rs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381087/kerala-gold-price-today-hike-960-rupees"
published_at: "2026-09-04T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a651cb1751_IMG-20220424-WA0000.jpg"
keywords: ["Gold Price Kerala", "Kerala Gold Rate Today", "Gold Price Hike"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 3360 രൂപ

> **Lead Summary:** **കൊച്ചി:** സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,14,880 രൂപയായി.

## Article Content

**കൊച്ചി:** സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,14,880 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപ നൽകേണ്ടി വരും.ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വർണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വർധനവുണ്ടായിരിക്കുന്നത്.

യു.എസ് പലിശ നിരക്ക് വർധന സംബന്ധിച്ച പ്രതീക്ഷകൾ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സ്വർണവില രണ്ട് ശതമാനത്തിലധികം ഉയർന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381087/kerala-gold-price-today-hike-960-rupees)