---
title: "ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന്. വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, വൈകിട്ട് വർണാഭമായ ശോഭായാത്ര."
english_title: "Thaliparamba Sreekrishna Jayanthi Celebration Today Shobhayathra Evening"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381053/thaliparamba-sreekrishna-jayanthi-celebration-shobhayathra"
published_at: "2026-09-04T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a3fd4521ec_IMG-20220424-WA0000.jpg"
keywords: ["Thaliparamba News", "Sreekrishna Jayanthi", "Shobhayathra"]
---

# ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന്. വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, വൈകിട്ട് വർണാഭമായ ശോഭായാത്ര.

> **Lead Summary:** **തളിപ്പറമ്പ്:** ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിലും പ്രദേശങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും മറ്റ് ആഘോഷപരിപാടികളും നടക്കും.

## Article Content

**തളിപ്പറമ്പ്:** ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിലും പ്രദേശങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും മറ്റ് ആഘോഷപരിപാടികളും നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം വർണാഭമായ ശോഭായാത്രയും സംഘടിപ്പിക്കും. ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ശോഭായാത്രയിൽ അണിനിരക്കും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലഗോകുലങ്ങളും ഭക്തജനങ്ങളും ശോഭായാത്രയിൽ പങ്കെടുക്കും.

കൃഷ്ണഭക്തിയുടെ നിറവും ആവേശവും നിറച്ച് നടക്കുന്ന ശോഭായാത്രയ്ക്ക് വഴിനീളെ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജാതി-മത ഭേദമന്യേ നിരവധി ആളുകൾ ആഘോഷങ്ങളിൽ പങ്കാളികളാകുന്നതോടെ ശ്രീകൃഷ്ണ ജയന്തി നാടിന്റെ ഉത്സവമായി മാറും.

ഭക്തിയും ആഘോഷവും ഒരുമിക്കുന്ന ശ്രീകൃഷ്ണ ജയന്തിക്ക് നാടൊരുങ്ങിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381053/thaliparamba-sreekrishna-jayanthi-celebration-shobhayathra)