---
title: "മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Muslim Youth League Thaliparamba Leaders Meet White Guard Help Center Fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381009/myl-thaliparamba-leaders-meet-acri-challenge-september-10"
published_at: "2026-09-03T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9974cccb630_IMG-20220424-WA0000.jpg"
keywords: ["MYL Thaliparamba", "Muslim Youth League Leaders Meet", "Thaliparamba News"]
---

# മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും വരാനിരിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും വരാനിരിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.

സംഘടനാ രംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാനും താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. സംഘടനാ ശാക്തീകരണവും ഫണ്ട് കളക്ഷനും കൂട്ടായ പ്രവർത്തനവും ലക്ഷ്യമിട്ടാണ് നേതൃസംഗമം സംഘടിപ്പിച്ചത്.

മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എൻ.എ. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിൽ നിന്നുള്ള ഭാരവാഹികളും മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.

സംഘടനയുടെ ഭാവി പരിപാടികളും കർമ്മപദ്ധതികളും ചർച്ച ചെയ്ത യോഗം പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ യുവജനങ്ങളുടെ ഇടപെടൽ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിനും വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ നിർമാണത്തിനുമായി ശാഖകൾ കേന്ദ്രീകരിച്ച് ആക്രി ചലഞ്ച് സെപ്റ്റംബർ പത്ത് മുതൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി നസീർ പുറത്തീൽ വിഷയാവതരണം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി മുഖ്യാതിഥി ആയി. മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഹനീഫ മദ്രസ, കെ.എൻ അൻഷാദ്, മുഹമ്മദ് കുഞ്ഞി കുപ്പം, കെ.എസ് റഫീഖ്, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ, സി.കെ മദനി, മുഫീദ് കൂട്ടുക്കൻ എന്നിവർ സംസാരിച്ചു. കെ.എസ് ഉമ്മർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381009/myl-thaliparamba-leaders-meet-acri-challenge-september-10)