---
title: "കണ്ണൂരിലേക്ക് വരുന്നതിനിടെ ദേശീയപാതയിൽ തെറ്റായ ദിശയിൽ ഓടി, കൃതിക ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ്‌ ചെയ്തു"
english_title: "Krithika Bus Wrong Side Driving National Highway License Suspended MVD Action Kozhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381008/krithika-bus-wrong-direction-license-suspended-mvd-action"
published_at: "2026-09-03T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99743fae9f5_IMG-20220424-WA0000.jpg"
keywords: ["Krithika Bus News", "Kozhikode MVD Action", "Wrong Side Driving"]
---

# കണ്ണൂരിലേക്ക് വരുന്നതിനിടെ ദേശീയപാതയിൽ തെറ്റായ ദിശയിൽ ഓടി, കൃതിക ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

> **Lead Summary:** **കോഴിക്കോട്: **കണ്ണൂരിലേക്ക് വരുന്നതിനിടെ ദേശീയപാതയിൽ തെറ്റായ ദിശയിൽ ഓടിയ സംഭവത്തിൽ കൃതിക ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ബസിന് 7,500 രൂപ പിഴയും ചുമത്തി.

## Article Content

**കോഴിക്കോട്: **കണ്ണൂരിലേക്ക് വരുന്നതിനിടെ ദേശീയപാതയിൽ തെറ്റായ ദിശയിൽ ഓടിയ സംഭവത്തിൽ കൃതിക ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ബസിന് 7,500 രൂപ പിഴയും ചുമത്തി.

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ വെച്ചാണ് അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ ഓടിച്ചത്. തിരക്കേറിയ ആറുവരി ദേശീയപാതയിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് റോങ് സൈഡിലൂടെ സഞ്ചരിച്ചതായാണ് കണ്ടെത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി നടപടി സ്വീകരിച്ചത്.ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.കൃതിക ബസിനെതിരെ ഇത് രണ്ടാം തവണയാണ് പരാതി ഉയരുന്നത്.

കഴിഞ്ഞയാഴ്ച പയ്യോളിയിൽ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ സ്റ്റോപ്പിൽ ഇറക്കാതെ ഉയരപ്പാതയിൽ ഇറക്കിവിട്ടിരുന്നു. രാത്രിയിൽ ആറുവരി പാതയിൽ കുടുങ്ങിയ യാത്രക്കാരിയെ നാട്ടുകാർ കോണി ഉപയോഗിച്ചാണ് താഴെയിറക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381008/krithika-bus-wrong-direction-license-suspended-mvd-action)