---
title: "പയ്യാവൂരിൽ മാനസിക പരിമിതിയുള്ള 60കാരിക്ക് നേരെ പീഡനശ്രമം: സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ"
english_title: "Payyavoor 60 Year Old Woman Assault Attempt Husband Friend Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381007/payyavoor-60-year-old-woman-assault-attempt-arrest"
published_at: "2026-09-03T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a997386ab48d_IMG-20220424-WA0000.jpg"
keywords: ["Payyavoor News", "Crime News Kannur", "Assault Attempt Case"]
---

# പയ്യാവൂരിൽ മാനസിക പരിമിതിയുള്ള 60കാരിക്ക് നേരെ പീഡനശ്രമം: സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്താണ് ഇയാൾ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ശ്രമിച്ചത്. സ്ത്രീ മാനസിക പരിമിതിയുള്ള ആളാണെന്നും വിവരമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പയ്യാവൂർ എസ്‌ഐ സതീശൻ, എഎസ്‌ഐ അജിത, എസ്‌സിപിഒ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381007/payyavoor-60-year-old-woman-assault-attempt-arrest)