---
title: "കാന്തപുരത്തിനെതിരായ പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി വിഭാഗം"
english_title: "Kanthapuram Remarks Samastha AP Faction Demands Apology VD Satheesan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380890/kanthapuram-remarks-vd-satheesan-apology-demand-samastha-ap"
published_at: "2026-09-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a982ddaef83f_IMG-20220424-WA0000.jpg"
keywords: ["Kerala Political News", "Kanthapuram AP Aboobacker Musliyar", "Samastha News"]
---

# കാന്തപുരത്തിനെതിരായ പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി വിഭാഗം

> **Lead Summary:** **കോഴിക്കോട്: **കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി വിഭാഗം ആവശ്യപ്പെട്ടു.കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**കോഴിക്കോട്: **കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി വിഭാഗം ആവശ്യപ്പെട്ടു.കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.

> "കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലീം സമുദായത്തോട് മാപ്പുപറയണം. ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല.

> ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണം" എന്നും പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380890/kanthapuram-remarks-vd-satheesan-apology-demand-samastha-ap)