---
title: "പട്ടുവം പഞ്ചായത്തിലെ നെൽകർഷകർക്ക് ശാസ്ത്രീയ നെൽകൃഷിയിൽ പരിശീലനം നൽകി"
english_title: "Scientific Paddy Cultivation Training Pattuvam Farmers Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380827/paddy-cultivation-training-pattuvam-farmers-thaliparamba-atma"
published_at: "2026-09-02T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d35ac561d_IMG-20220424-WA0000.jpg"
keywords: ["Thaliparamba News", "Pattuvam News", "Agriculture Training Kerala"]
---

# പട്ടുവം പഞ്ചായത്തിലെ നെൽകർഷകർക്ക് ശാസ്ത്രീയ നെൽകൃഷിയിൽ പരിശീലനം നൽകി

> **Lead Summary:** **തളിപ്പറമ്പ്: **ആത്മ തളിപ്പറമ്പ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ജനറൽ ഫണ്ട് ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് 2026-27 പദ്ധതി പ്രകാരം പട്ടുവം പഞ്ചായത്തിലെ നെൽകൃഷിക്കാർക്ക് പരിശീലനം നൽകി.

## Article Content

**തളിപ്പറമ്പ്: **ആത്മ തളിപ്പറമ്പ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ജനറൽ ഫണ്ട് ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് 2026-27 പദ്ധതി പ്രകാരം പട്ടുവം പഞ്ചായത്തിലെ നെൽകൃഷിക്കാർക്ക് പരിശീലനം നൽകി.

ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടിയുടെ ഭാഗമായി 'ശാസ്ത്രീയ നെൽകൃഷി'യെ കുറിച്ച് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസർ വി എസ് ജിൻസിയും 'നെൽകൃഷിയിലെ കീടരോഗ നിയന്ത്രണം' എന്ന വിഷയത്തിൽ ഡോ. മഞ്ജുവും ക്ലാസെടുത്തു.

പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ ടി മനോജ് സ്വാഗതവും കെ കെ ദീപ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380827/paddy-cultivation-training-pattuvam-farmers-thaliparamba-atma)