---
title: "കാന്തപുരം ഉസ്താദിനെ വേട്ടയാടാൻ അനുവദിക്കില്ല; ടച്ച് ഓഫ് മേഴ്‌സി"
english_title: "Touch Of Mercy Kannur Supports Kanthapuram Usthad Statement Women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380741/touch-of-mercy-kannur-supports-kanthapuram-usthad-women-issue"
published_at: "2026-09-01T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96f146f020f_1000824268.jpg"
keywords: ["Kanthapuram AP Aboobacker Musliyar News", "Kannur News", "Touch Of Mercy Trust"]
---

# കാന്തപുരം ഉസ്താദിനെ വേട്ടയാടാൻ അനുവദിക്കില്ല; ടച്ച് ഓഫ് മേഴ്‌സി

> **Lead Summary:** **കണ്ണൂർ: **ഖുർആനും പ്രവാചകരും പറഞ്ഞത് പഠിപ്പിക്കുകയും മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളേയും സംരക്ഷിക്കുകയും സമുദായാംഗങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുകയും ചെയ്യുന്ന കർത്തവ്യമാണ് സമസ്തയും പ്രവാചക അനന്തരന്മാരായ സുന്നി പണ്ഡിതന്മാരും ചെയ്ത് വരുന്നതെന്ന് കണ്ണൂർ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറേറ്റ് യോഗം അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണൂർ: **ഖുർആനും പ്രവാചകരും പറഞ്ഞത് പഠിപ്പിക്കുകയും മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളേയും സംരക്ഷിക്കുകയും സമുദായാംഗങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുകയും ചെയ്യുന്ന കർത്തവ്യമാണ് സമസ്തയും പ്രവാചക അനന്തരന്മാരായ സുന്നി പണ്ഡിതന്മാരും ചെയ്ത് വരുന്നതെന്ന് കണ്ണൂർ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറേറ്റ് യോഗം അഭിപ്രായപ്പെട്ടു.

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മത പണ്ഡിതർ ഇടപെടും. പ്രവാചകർ പ്രോത്സാഹിപ്പിച്ചതിനെ നന്മയോടെ ഉയർത്തി കാട്ടും. നിരുത്സാഹപ്പെടുത്തിയത്, പാടില്ലെന്നും ശരിയല്ലെന്നും അവർ പറയും. അതാണ് പണ്ഡിത ധർമ്മം. പൊതുയിടങ്ങളിലെ സ്ത്രീ രംഗപ്രവേശനം ശരിയല്ലെന്നത് മതപരമായ പ്രവാചക വീക്ഷണമാണ്. അതവർ വിശ്വാസികളോട് പറഞ്ഞ് കൊണ്ടിരിക്കും. അവരുടെ ഉത്തരവാദിത്വമാണത്. അതിന്റെ നിർവ്വഹണത്തിൽ ആരേയും ഭയപ്പെടാത്തവരാണവർ.

ആ ഉത്തരവാദിത്വം മറയില്ലാതെ പേടിയില്ലാതെ നിർവഹിച്ച സമസ്ത പണ്ഡിത സഭ നേതാവ്, വിശ്വഗുരു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ വേട്ടയാടാൻ ഒരാളേയും അനുവദിക്കില്ലെന്നും അതിനാരും കോട്ടും ധരിച്ച് വരേണ്ടതില്ലെന്നും യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

> മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്നിന്റെ അധ്യക്ഷതയിൽ ജനറൽ ഡയറക്ടർ ആർ പി യൂസുഫ് അഫ്സലി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ഡയറക്ടർ സിദ്ധീഖ് പെരുമ്പടവ് "ആനുകാലിക വിഷയങ്ങൾ" അവതരിപ്പിച്ചു.

സയ്യിദ് അൻവർ ഇബ്റാഹീം അൽ ബുഖാരി തങ്ങൾ, അൽ ഹാഫിള് കെ.പി. ശമീർ മൗലവി, പി.വി. സഈദ്, പി.വി. മുസ്തഫ, എം.പി സഖരിയ്യ, പുന്നക്കൻ മൂസാൻ, കെ.വി. അബൂബക്കർ, എ.സി മുസ്തഫ എന്നിവർ പ്രസംഗിച്ചു.

ഫൈനാൻഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380741/touch-of-mercy-kannur-supports-kanthapuram-usthad-women-issue)